മീന്‍മുട്ടി

കടുത്ത വേനലിലും തണുപ്പ് പകരുന്ന അന്തരീക്ഷം.പാറകളിൽ തട്ടി ഒഴുകിയെത്തുന്ന വെള്ളത്തിൽ രൂപപ്പെടുന്ന ഒരു ചെറു വെള്ളച്ചാട്ടം.കിളിമാനൂർ അടയമൺ ഗ്രാമത്തിലുള്ള മീൻമുട്ടി വെള്ളച്ചാട്ടമാണ് വേനലിലും തെളിനീരൊഴുക്കി നിലനിൽക്കുന്നത്. കൊല്ലം ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടുന്ന ഈ വെള്ളച്ചാട്ടം ഇന്ന് വിവാഹ ഫോട്ടോ,വിഡിയോ ചിത്രീകരണത്തിന്റെ പ്രധാന ലൊക്കേഷനാണ്. പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന മീൻമുട്ടി വെള്ളച്ചാട്ടം നവ മധ്യമങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. നിറയെ മരങ്ങൾ വളർന്ന് നിൽക്കുന്ന പ്രദേശത്ത് എപ്പോഴും തണുപ്പാണ്. അതിനാൽ തന്നെ വേനൽ കാലത്ത് ഇവിടെ തിരക്കേറുന്നു. ജനവാസമേഖലയായതിനാൽ പരിസരങ്ങളിൽ ധാരാളം വീടുകളുണ്ട്. 

 

മീന്‍മുട്ടി