ഒറ്റ നോട്ടത്തിൽ

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യു ന്നത് കിളിമാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിലാണ്. ചെങ്കികുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കാര്യാലയത്തിൽ വിവിധ സേവനങ്ങൾ നൽകിവരുന്നു. പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി പട്ടികജാതി വികസന ഓഫീസിന്റെ സേവനം ലഭ്യമാണ്. അതോടൊപ്പം വനിത ശിശു വികസന ഓഫീസ്, അസിസ്റ്റൻറ് ഡയറക്ടർ കൃഷി ഓഫീസ്, വ്യവസായ വികസന ഓഫീസ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് എന്നിവ പ്രവർത്തിച്ചു വരുന്നു. കൂടാതെ ലീഗൽ സർവീസ് സൊസൈറ്റിയുടെ ഓഫീസ് , ജോബ് സ്റ്റേഷൻ, റെഫറൻസ് ലൈബ്രറി, കാർഷിക കർമസേന , കാർഷിക സേവനകേന്ദ്രം , ക്വാളിറ്റി കൺട്രോൾ ലാബ് എന്നിവയും പ്രവർത്തിച്ചു വരുന്നു. ക്ഷീര വികസന ഓഫീസ് , കിളിമാനൂർ പോലീസ് സ്റ്റേഷന് സമീപമുള്ള മിനി സിവിൽ സ്റ്റേഷനിൽ പ്രവരത്തിക്കുന്നു. വനിതാ ശിശു വികസന ഓഫീസ് കിളിമാനൂർ അഡീഷണൽ നവായികുളം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള തട്ടുപാലം എന്ന സ്ഥലത്ത് പ്രവർത്തിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ കേശവപുരം, പള്ളിക്കൽ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്നു.