ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
*പ്രഗത്ഭരായ സംസ്കൃത പണ്ഡിതൻമാർ, കലാ - സാഹിത്യകാരൻമാർ, ജ്യോതിഷ പണ്ഡി തൻമാർ, വൈദ്യശാസ്ത്രത്തിൽ വൈദഗ്ധ്യം ഉള്ളവർ, കൃഷിക്കാർ, കായിക പ്രതിഭകൾ തുടങ്ങിയ വരാൽ പ്രസിദ്ധമാണ് കിളിമാനൂർ ബ്ലോക്ക് പ്രദേശം.
രാജഭരണകാലത്ത് കേൾവികേട്ട ഭരണാധികാരികൾ കിളിമാനൂർ കൊട്ടാരത്തിൽ ഉണ്ടായിരുന്നു. തിരുവിതാംകൂർ രാജകുടുംബവുമായി അടുത്ത ബന്ധമാണ് ഈ കോവിലകത്തിനുള്ളത്. ജന്മി ത്വത്തിനെതിയും, സ്വതന്ത്ര്യസമരത്തിലും പങ്കെടുത്ത ഒട്ടനവധി ധീരന്മാരുടെ നാടുകൂടിയാണ് നമ്മുടെ പ്രദേശം. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ ഒട്ടനവധി ധീരജവാന്മാരുടെ നാടുകൂടിയാണ്.
1896 - ൽ തിരുവിതാംകൂറിൽ ജന്മികുടിയാൻ റഗുലേഷൻ ആക്ട് പാസായതിനു ശേഷമാണ് ഫ്യൂഡൽ വ്യവസ്ഥിതിയ്ക്ക് അവസാനം കുറിച്ചത്. 1959 ജൂൺ 10 -ാം തീയതി കേരള കാർഷികബന്ധ ബിൽ നിയമമായതോട് കൂടി ശ്രീപാദം സ്വത്തുകളും ദേവസ്വം വക സ്വത്തുകളും എല്ലാവക സ്വത്തു കളും പണ്ടാരവക സ്വത്തുക്കൾ പോലെ കൈവശക്കാർ ഉടമസ്ഥരായി മാറി.
ചെങ്കിക്കുന്നിൽ ഒരു വാടക കെട്ടിട ത്തിൽ ആണ് ആദ്യം ബ്ലോക്ക് ഓഫീസ് പ്രവർത്തിച്ചിരുന്നത്. 1964 - ൽ ബ്ലോക്കാഫീസിന് സ്വന്തമായി ഒരു കെട്ടിടം നിർമ്മിക്കുന്നതിനായി കുറിയേടത്ത് മഠത്തിൽ ശ്രീ കൃഷണൻ നാരായണൻ 2 ഏക്കർ സ്ഥലം സംഭാവന ചെയ്തു. 01.02 1969 ൽ ഓഫീസ് കെട്ടിടം നിർമ്മാണം പൂർത്തിക രിച്ചു. അന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ E. M. S നമ്പൂതിരിപ്പാട് ഉദ്ഘാടനം നിർവ്വഹിച്ചു. കിളി മാനൂർ N. E. S ബ്ലോക്ക് എന്നാണ് അന്നു അറിയപ്പെട്ടിരുന്നത്.
1963 -ൽ കിളിമാനൂർ ബ്ലോക്കിൽ 7 പഞ്ചായത്തുകളാണ് ഉണ്ടായിരുന്നത് ഉണ്ടായിരുന്നത്, കരവാരം, നഗരൂർ, പുളിമാത്ത്, പഴയകുന്നുമ്മേൽ, കിളിമാനൂർ, മടവൂർ - പള്ളിക്കൽ, നാവായിക്കുളം 1977 - ൽ പള്ളിക്കൽ കേന്ദ്രമായി പുതിയ പഞ്ചായത്ത് രൂപീകരിച്ചു. ഇപ്പോൾ 8 ഗ്രാമപഞ്ചായ ത്തുകളാണ് ഉള്ളത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ അധികാരപരിധിയിൽ വരുന്ന 8 ഗ്രാമപഞ്ചായ ത്തുകളും ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെട്ടതായിരുന്നു. 2015 ൽ ചിറയിൻകീഴ് താലൂക്കിനെ വിഭജിച്ച് വർക്കല താലൂക്ക് രൂപീകരിച്ചപ്പോൾ നാവായിക്കുളം, മടവൂർ, പള്ളിക്കൽ പഞ്ചായ ത്തുകൾ വർക്കല താലൂക്ക് അതിർത്തിയിലായി. ബ്ലോക്ക് പഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം 179.77 ച. കി. മീറ്റർ ആകുന്നു.
2011 -ലെ കനേഷുമാരി സെൻസസ് പ്രകാരം ആകെ ജനസംഖ്യ 198519 ആകുന്നു. ജന സംഖ്യയിൽ 91331 പുരുഷൻമാരും 107188 സ്ത്രീകളും ഉള്ളതായി കാണപ്പെട്ടിരിക്കുന്നു. ഇതിൽ തന്നെ പട്ടികജാതി ജനസംഖ്യ 34609 -ഉം പട്ടികവർഗ്ഗക്കാർ 603 -ഉം ആണ്. ജനസാന്ദ്രത 1104, സാക്ഷരത 89.999%, സ്ത്രീ 85.359%, പുരുഷൻ 93_44% ആണ്.