ഓപ്പറേഷൻ തൂഫാൻ 2.0
September 30, 2026
ലഹരിവിരുദ്ധ ജനകീയ പ്രചാരണം
കിളിമാനൂര് ബ്ലോക്ക് പഞ്ചായത്തിൽ
'ഓപ്പറേഷൻ തൂഫാൻ 2.0' ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു
സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ ഉപയോഗവും വ്യാപനവും പൂർണ്ണമായി തടയുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും കേരള പോലീസും സംയുക്തമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ ഭാഗമായി കിളിമാനൂര് ബ്ലോക്ക് പഞ്ചായത്തിൽ ലഹരിവിരുദ്ധ ജനകീയ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി ഓഫീസ് വളപ്പിൽ കിളിമാനൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലീന വി ആര് ലഹരിവിരുദ്ധ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. ജനപ്രതിനിധികളും ഓഫീസ് ജീവനക്കാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പരിപാടിയില് പങ്കെടുത്ത എല്ലാവര്ക്കും ബ്ലോക്ക് സെക്രട്ടറി ശ്രീ. അനീഷ് എസ്. എസ്. നന്ദി രേഖപ്പെടുത്തി.